CinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്, മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണ് ‘ജന ഗണ മന’: സന്ദീപ് വാര്യർ

കൊച്ചി: കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. മട്ടാഞ്ചേരി മാഫിയയ്ക്ക് ‘ജന ഗണ മന’ എന്ന പേരിൽ, ദേശവിരുദ്ധ സിനിമയിറക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടെന്ന് അനന്തപുരി ഹിന്ദുമഹാസഭാ സമ്മേളനത്തിൽ സംസാരിക്കവെ സന്ദീപ് വാര്യർ പറഞ്ഞു.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന’ എന്ന ചിത്രത്തിനെതിരെയാണ് സന്ദീപ് വാര്യർ വിമർശനം ഉന്നയിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ, രചന നിർവ്വഹിച്ചത് ഷാരിസ് മുഹമ്മദ് ആണ്.

സന്ദീപ് വാര്യരുടെ വാക്കുകൾ ഇങ്ങനെ;

ഡയലോഗ് പഠിക്കുന്ന കാര്യത്തില്‍ ഞങ്ങളെ ഞെട്ടിച്ച ആ മൂന്ന് താരങ്ങൾ ഇവരാണ്: തിരക്കഥാകൃത്ത് ബോബി

‘കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്. അതിൽ നമ്മൾക്ക് പ്രയാസവും പ്രശ്‌നവുമുണ്ട്. മലയാള സിനിമാ മേഖലയിൽ ഒരുപാട് സുഹൃത്തുക്കളുള്ള ആളാണ് ഞാൻ. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിർമ്മാതാക്കൾ പണമിറക്കാൻ തയ്യാറാണ്? നമ്മുടെ നിർമ്മാതാക്കളുടെ കൈയിൽ പണമില്ല. നമ്മുടെ ഇടയിൽ സംരംഭകരില്ല’.

‘അതേസമയം, അപ്പുറത്ത് അനധികൃതമായും അല്ലാതെയും വരുന്ന കോടികൾ കുമിഞ്ഞുകൂടുകയാണ്. മട്ടാഞ്ചേരി മാഫിയയ്ക്ക് ‘ജന ഗണ മന’ എന്ന പേരിൽ ദേശവിരുദ്ധ സിനിമ ഇറക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ട്. നമ്മളും സംരംഭകരാകുകയാണ് ഇതു തടയാനുള്ള വഴി.’

shortlink

Related Articles

Post Your Comments


Back to top button