‘ജോ ആന്‍ഡ് ജോ’ എന്ന ചിത്രത്തിന്റെ ഭാഗമായി നടി നിഖില വിമല്‍ നൽകിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോൾ പശുവിന് മാത്രമായി ഇളവ് ലഭിക്കുന്നത് ശരിയല്ലെന്ന പ്രസ്താവനയാണ് വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ, ഇത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് അല്ലെന്ന് നടി നിഖില വിമല്‍.
ഈ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും തോന്നിയ കാര്യം പറഞ്ഞതിനോട് അളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിഖില ദേശാഭിമാനിയോട് പ്രതികരിച്ചു.
read also: ഒരു രീതിയിലുള്ള അജണ്ടയും ഉണ്ടായിരുന്നില്ല, എന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്: സുദീപ്
‘ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്. ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നു. ഒരു കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന് എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ല’- നിഖില പറഞ്ഞു.
‘പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നായിരുന്നു നിഖില പറഞ്ഞത്. ഇതിനു പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് നടിയ്ക്ക് നേരെ ഉണ്ടായത്.
Post Your Comments