CinemaGeneralIndian CinemaLatest NewsMollywood

അവർ ഇനി വിശ്വശാന്തിയുടെ കീഴിൽ വളരും: അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ഇന്നലെയാണ് 62ാം പിറന്നാൾ ആഘോഷിച്ചത്. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയത്. ഇപ്പോളിതാ, വിശ്വശാന്തി ഫൗണ്ടേഷനിലെ കുട്ടികളോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന നടന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മോഹൻലാൽ തന്നെയാണ് കുട്ടികളോടൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

അട്ടപ്പാടി ആദിവാസി മേഖലയിലെ 20 വിദ്യാർത്ഥികളെയാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. വിശ്വശാന്തി ഇനിഷ്യേറ്റീവ് പരിപാടിയുടെ ഭാഗമായാണ് 15 വർഷത്തേക്ക് കുട്ടികളെ ഏറ്റെടുത്തത്. 20 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭാസം നൽകുന്നതാണ് പദ്ധതി. വിദ്യാർത്ഥികളെ വിശ്വശാന്തി കുടുംബത്തിലേക്ക് താരം സ്വാ​ഗതം ചെയ്യുന്നത് വീഡിയോയിൽ കാണാം. കുട്ടികളോടൊപ്പം സംസാരിക്കുകയും അവരോട് ആഗ്രഹങ്ങളും മറ്റും ചോദിച്ചറിയുകയുമാണ് മോഹൻലാൽ. ‘അണ്ണാറകണ്ണാ വാ’ എന്ന പാട്ട് താരത്തിനൊപ്പം കുട്ടികൾ പാടുന്നുമുണ്ട്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘വിശ്വശാന്തിയുടെ ചിറകിൻ കീഴിൽ അവർ പഠിക്കുന്നതും, വളരുന്നതും കാണുന്നത് അവിശ്വസനീയമാണ്. അടുത്ത 15 വർഷത്തേക്ക് ഞങ്ങൾ അത് സന്തോഷപൂർവ്വം തുടരും. സാധ്യമായ എല്ലാ വിധത്തിലും അവരെ ഉപദേശിക്കുകയും, അവരുടെ അഭിനിവേശത്തിന്റെയും ഇഷ്ടത്തിന്റെയും മേഖലകളിൽ മികവ് പുലർത്തുന്നതിന് അവർക്ക് മികച്ച വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും’, മോഹൻലാൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button