തനിക്ക് ഇവിടെ നില്ക്കാന് പറ്റില്ലെന്നും തന്നെ അടിക്കുമെന്നുമെല്ലാം കരഞ്ഞു പറയുന്ന വിസ്മയയുടെ ശബ്ദസന്ദേശം പുറത്തിറങ്ങിയതിന് പിന്നാലെ വിസ്മയ കേസ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. തന്നെ അടിക്കുമെന്നുമെല്ലാം കരഞ്ഞുകൊണ്ട് വിസ്മയ പറയുമ്പോൾ ജീവിതം ഇങ്ങനെയാണെന്നും ദേഷ്യം വരുമ്പോള്‍ ചെയ്യുന്നതാണെന്നും പറയുകയാണ് അച്ഛൻ. ഗാര്‍ഹിക പീഡനം നോര്‍മലൈസ് ചെയ്യുന്ന ഇത്തരം രീതികൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ ജുവല്‍ മേരി.
ഒരു അടിയും നോര്‍മല്‍ അല്ല എന്നാണ് ജുവല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഏത് പ്രായം മുതലാണ് നമ്മള് നമ്മുടെ പെണ്മക്കളെ അറവു മാടുകളായി കാണാന്‍ തുടങ്ങുന്നത്. ഒരുത്തന്റെ കൈ പിടിച്ച് ഏല്‍പ്പിച്ചാല്‍ പിന്നെ അവള് മകള്‍ അല്ലാതെ ആവുമോ എന്നും ജുവൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെണ്‍കുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്ബോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള് നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തില്‍ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളര്‍ത്തി കൊണ്ട് വന്നത് !
ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള് മകള്‍ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോര്‍മല്‍ ആണ് ഈ അടുത്ത എന്റെ കുടുംബത്തില്‍ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോര്‍മല്‍ അല്ല !
പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭര്‍ത്താവ് നിര്‍ദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്ബോ മാറിക്കോളും എന്ന് ! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമര്‍പ്പിക്കുമ്ബോള്‍ അതില്‍ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കില്‍ എത്തിച്ചു ! എന്നാല്‍ ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്കെയില്‍ ആണ് നിയമത്തില്‍ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാന്‍ വിടാതെ ! ജീവിക്കാന്‍ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കള് ആണ് ! ജീവിതം അങ്ങനെ അല്ല !
Stop normalizing domestic violence! Teach your children to stand up for themselves ! May her poor soul rest in peace #justiceforvismaya
Post Your Comments