സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്തപ്പോൾ, കേരള പൊലീസില്‍ നിന്നുമുണ്ടായത് മോശം അനുഭവമെന്ന് നടി അര്‍ച്ചന കവി. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമായി യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത രീതിയ്ക്ക് നേരെയാണ് താരത്തിന്റെ വിമർശനം.
വളരെ പരുഷമായാണ് അവര്‍ പെരുമാറിയതെന്നും സുരക്ഷിതമായി തോന്നിയില്ലെന്നും അര്‍ച്ചന സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് ചോദിച്ചെന്നും താരം പറഞ്ഞു. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ്ടാഗിലാണ് പോസ്റ്റ്. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അര്‍ച്ചന കുറിപ്പ് ആരംഭിച്ചത്.
അര്‍ച്ചനയുടെ കുറിപ്പ്
ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ
ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയില്‍ നിന്ന് തിരിച്ചു വരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ നിര്‍ത്തിച്ച് ചോദ്യം ചെയ്തു. ഒരു ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവര്‍ വളരെ അധികം പരുഷമായാണ് പെരുമാറിയത്. ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍ അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥത പെടുത്തുന്നതായിരുന്നു.
Post Your Comments