ഇന്ത്യൻ സിനിമാ ലോകത്തും ഫാഷൻ ലോകത്തും എവർഗ്രീൻ താരമാണ് ഐശ്വര്യാ റായ്. കാൻ ചലച്ചിത്ര മേളയിലെ ഐശ്വര്യയുടെ ലുക്ക് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കറുപ്പ് നിറമുള്ള വസ്ത്രമണിഞ്ഞ് ഏറെ സുന്ദരിയായിട്ടായിരുന്നു താരം റെഡ് കാർപ്പെറ്റിൽ തിളങ്ങിയത്. ലോറിയലിന്റെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് താരം ഇത്തവണയും മേളയ്ക്ക് എത്തിയത്. ഭർത്താവും നടനുമായ അഭിഷേക് ബച്ചനും മകൾ ആരാധ്യയും ഐശ്വര്യയോടൊപ്പം ഉണ്ടായിരുന്നു.
ഇപ്പോളിതാ, കാനിൽ നിന്ന് ഫിലിം കംപാനിയന് നൽകിയ ഐശ്വര്യയുടെ പ്രത്യേക അഭിമുഖമാണ് ചർച്ചയാകുന്നത്. സിനിമകൾക്കിടയിലെ ഇടവേളകളോ, ക്യാമറയ്ക്കു മുന്നിൽ നിന്ന് മാറിനിൽക്കുന്നതോ തന്നെ ബാധിക്കില്ലെന്നാണ് താരറാണി പറയുന്നത്.
ഐശ്വര്യ റായ്യുടെ വാക്കുകൾ:
ഞാൻ എല്ലാം പോസിറ്റീവ് ആയി കാണുന്ന വ്യക്തിയാണ്. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷവും വെല്ലുവിളി നിറഞ്ഞതായിരുന്നു. സമയം മുന്നോട്ടു പോകുകയാണെന്നും സിനിമകൾ ഇറങ്ങുന്നില്ലെന്നുമുള്ള കാര്യങ്ങൾ എന്നെ ബാധിച്ചിട്ടില്ല. എനിക്ക് എന്റെ കുടുംബ ജീവിതമാണ് പ്രധാനം. എനിക്കൊരു കുഞ്ഞുണ്ട്. പ്രായമായവർ വീട്ടിലുണ്ട്. എല്ലാവരും സുരക്ഷിതമായിരിക്കുന്നു എന്നു ഉറപ്പു വരുത്തണമായിരുന്നു. അല്ലാതെ മറ്റു കാര്യങ്ങളെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. ആമയും മുയലും കഥയിലെ ആമയെ പോലെയാണ് ഞാൻ. ഫോക്കസ് ചെയ്ത്, സമയമെടുത്ത്, അതിനു പിന്നാലെ യാത്ര ചെയ്ത് ലക്ഷ്യത്തിലെത്തുന്ന ഒരാളാണ് ഞാൻ. അതാണ് എന്നും ഞാൻ ചെയ്യുന്നത്.
കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ പുതിയ ചിത്രം. സിനിമയിൽ മന്ദാകിനി ദേവി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്.
Post Your Comments