നടി സരിതയുടേയും നടൻ മുകേഷിന്റേയും മകൻ ശ്രാവൺ മുകേഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന സിനിമയായിരുന്നു ശ്രാവണിന്റെ ആദ്യത്തെ ചിത്രം. രാജേഷ് നായർ സംവിധാനം ചെയ്ത് ചിത്രത്തിൽ വർഷ ബൊല്ലമ്മയായിരുന്നു നായിക. പിന്നീട്, താരത്തെ കൂടുതൽ സിനിമകളിലൊന്നും കണ്ടില്ല. ഡോക്ടർ കൂടിയായ ശ്രാവൺ പിന്നീട് ജോലിത്തിരക്കുകളിലേക്ക് പോകുകയായിരുന്നു.
ഇപ്പോളിതാ, എന്തുകൊണ്ടാണ് സിനിമ രംഗത്ത് സജീവമാകാത്തത് എന്ന ചോദ്യത്തിന് ശ്രാവൺ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
‘അമ്മ പറഞ്ഞത് ഈ ലോകം ഇത്രയും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നായിരുന്നു. അമ്മ നൽകിയ ഉപദേശം സ്വീകരിച്ചത് കൊണ്ടാണ്, ഞാൻ സിനിമ ഉപേക്ഷിച്ച് എന്റെ ജോലിയിൽ ശ്രദ്ധ കൊടുത്തത്. എന്റെ ജോലിയിൽ ഞാൻ സജീവമായപ്പോഴാണ് അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് തോന്നിയത്. അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അമ്മയുടെ വാക്കിന് ഞങ്ങൾക്ക് ഒരു മറുവാക്ക് ഇല്ല, ഞങ്ങൾക്ക് വേണ്ടി അമ്മയുടെ ജീവിതം മാറ്റി വെച്ച്, ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ് അമ്മ’, ശ്രാവൺ മുകേഷ് പറഞ്ഞു.
കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് ആരോഗ്യ മേഖലയിലെ നിരവധി പുരസ്‌കാരങ്ങളും ശ്രാവണിനെ തേടി എത്തിയിരുന്നു. റാസൽഖൈമയിലെ രാജകുടുംബാംഗങ്ങൾ വരെ ശ്രാവണിന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. ദുബായിലാണ് ശ്രാവൺ കുടുംബസമേതം താമസിക്കുന്നത്.
1988ലാണ് സരിതയും മുകേഷും വിവാഹിതരായത്. നീണ്ട നാളത്തെ വിവാഹ ജീവിതത്തിനൊടുവിൽ 2011ൽ ഇരുവരും വിവാഹമോചനം നേടി.
Post Your Comments