CinemaGeneralIndian CinemaLatest NewsMollywood

എന്റെ ജോലി കൃത്യമായി ഞാൻ ചെയ്യുന്നുണ്ട്, ആക്ടിവിസമെന്നത് എന്റെ വ്യക്തിപരമായ നിലപാടാണ്: മാലാ പാർവ്വതി

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മാലാ പാർവ്വതി. ടെലിവിഷൻ അവതാരകയായിട്ടായിരുന്നു മാലാ പാർവ്വതിയുടെ മിനിസ്ക്രീൻ അരങ്ങേറ്റം. പിന്നീട്, ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ സിനിമയിൽ മാലാ പാർവ്വതി അരങ്ങേറ്റം കുറിച്ചു. സിനിമാ മേഖലയിലേക്ക് വരുന്നതിന് മുൻപ് നാടകങ്ങളിലും സജീവമായിരുന്നു മാലാ പാർവ്വതി.
മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമാകുകയാണ് താരം.

ഇപ്പോളിതാ, തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് മാലാ പാർവ്വതി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറയുന്നത്.

മാലാ പാർവ്വതിയുടെ വാക്കുകൾ:

മലയാള സിനിമയിൽ നിന്ന് കുറച്ച് കാലമായി എനിക്ക് വിളി വരാറില്ല. ഞാൻ തിരുവനന്തപുരത്താണല്ലോ താമസിക്കുന്നത്. അതുകൊണ്ടുതന്നെ എറണാകുളത്ത് താമസിക്കുന്നവർക്കായിരിക്കാം പരിഗണന നൽകുന്നതെന്നാണ് ഞാൻ കരുതുന്നത്. പുതിയ സംവിധായകർ അവരുടെ സിനിമകളിൽ അഭിനയിക്കാൻ വിളിക്കാറുണ്ട്. എത്ര ചെറിയ വേഷമാണെങ്കിലും അഭിനയിക്കും. എനിക്ക് പറയാനുള്ള കാര്യങ്ങൾ ആരുടെ മുഖത്തുനോക്കിയും പറയും. എന്റെ  ജോലി കൃത്യമായി ഞാൻ ചെയ്യുന്നുണ്ട്. പിന്നെ, ആക്ടിവിസമെന്നത് എന്റെ വ്യക്തിപരമായ നിലപാടാണ്. ഞാൻ ഒരു സംഘടനയുടെയും ഭാഗമല്ല.

സിനിമാ മേഖലയിലെ കള്ളനാണയങ്ങളെ തിരിച്ചറിയാൻ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ജോലി സ്ഥലത്ത് വനിതകൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ചോദിക്കാനും പറയാനും ഒരാൾ വേണം. സിനിമയിൽ അഭിനയിക്കാൻ ഒരാൾ വിളിക്കുമ്പോൾ, അയാൾ സിനിമയുമായി ബന്ധപ്പെട്ട ആളാണോയെന്ന് അന്വേഷിക്കാൻ സംവിധാനം വേണം.

shortlink

Related Articles

Post Your Comments


Back to top button