CinemaGeneralIndian CinemaLatest NewsMollywood

മമ്മൂക്കയുമായുള്ള ചിത്രം സ്വപ്നമാണ്, രണ്ട് മൂന്ന് കഥകൾ ആലോചിച്ചിട്ടും അത് വർക്ക് ഔട്ടായില്ല: ജീത്തു ജോസഫ്

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ട്വൽത്ത് മാൻ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ദൃശ്യം 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് ട്വൽത്ത് മാനുമായി മോഹൻലാലും ജീത്തു ജോസഫുമെത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നവാഗതനായ കെ.ആർ. കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, ശിവദ നായർ, ലിയോണ ലിഷോയ്, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയ്ക്കൊപ്പമുള്ള സിനിമയെ കുറിച്ചാണ് ജീത്തു ജോസഫ് മനസ് തുറക്കുന്നത്.

ജീത്തു ജോസഫിന്റെ വാക്കുകൾ:

തന്റെ നടക്കാത്ത സ്വപ്നമാണ് മമ്മൂട്ടിയ്ക്കൊപ്പമുള്ള സിനിമ. മമ്മൂക്കയുമായുള്ള ചിത്രം പ്ലാനിൽ ഉണ്ട്. രണ്ട് മൂന്ന് കഥകൾ ആലോചിച്ചിട്ടും അത് വർക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button