ലക്ഷദ്വീപിലെ ജനങ്ങളുടെ ദുരവസ്ഥയെ കുറച്ച് സംവിധായിക ഐഷ സുല്‍ത്താന. ശ്രീലങ്കയ്‌ക്ക് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ ദ്വീപിലുള്ളതെന്നു ചില വീഡിയോകൾക്കൊപ്പം ഐഷ പറയുന്നു. നാനൂറ് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന കപ്പലില്‍ 1500 പേര്‍ യാത്ര ചെയ്യുകയാണ്. ഏഴു കപ്പലുണ്ടായിരുന്നിടത്ത് ഇപ്പോള്‍ രണ്ടെണ്ണമായി കുറഞ്ഞു. ലക്ഷദ്വീപിലെ പുതിയ അഡ്‌മിനിസ്ട്രേഷൻ കൊണ്ടുവന്ന വികസനം ഇതാണെന്നും അവർ പരിഹസിക്കുന്നുണ്ട്.
read also: പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചു: ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്
പോസ്റ്റ് പൂര്‍ണരൂപം,
ഇത് ശ്രീലങ്കന്‍ ജനതയുടെ പാലായനത്തിന്റെ വീഡിയോ അല്ല, അമിനി ദ്വീപില്‍ ഇന്നലെ കണ്ട കാഴ്ചയാണിത്. ആ ജനങ്ങളെ ഇത്ര നാളും പരീക്ഷിച്ചു പരീക്ഷിച്ചു ഒടുവിലവര്‍ പുറത്തിറങ്ങിയ കാഴ്ച..
ഗേറ്റ് അടിച്ചു പൊട്ടിച്ചു കൊണ്ടവര്‍ കപ്പലില്‍ കേറി, 400 പേരെ കൊണ്ട് മാത്രം യാത്ര ചെയ്യാന്‍ കപ്പാസിറ്റിയുള്ള കപ്പലില്‍ ഇപ്പോ 1500 മേലെ ആളുകളാണ് യാത്ര ചെയ്യാനായി ശ്രമിച്ചത്, അതും ഈ കാലാവസ്ഥയില്‍ യാത്ര ചെയ്യുന്നതെന്ന് കൂടി ഓര്‍ക്കണം. ഇതാണോ അഡ്മിനി കൊണ്ട് വന്ന പുതിയ വികസനം?
ചിലര്‍ ദ്വീപിലേക്ക് വന്ന് കാല്‍ കുത്തിയതോടെ 7 കപ്പലിന്റെ സ്ഥാനത്ത് രണ്ടായി… നല്ല ശകുനം. ആളുകളുടെ അവസ്ഥ ദാ ഈ വിഡിയോയില്‍ കൂടി കണ്ടോള്ളൂ…
Post Your Comments