CinemaGeneralIndian CinemaKollywoodLatest News

അദ്ദേഹത്തിന്റെ നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു എന്നത് ഒരു അനുഗ്രഹമായി കാണുന്നു: ഐശ്വര്യ റായ്

കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി മണിരത്നം ഒരുക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇന്ത്യൻ സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമാ ലോകത്തെ പ്രമുഖ താരങ്ങളെല്ലാം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദിത്യ കരികാലൻ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴർ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. മന്ദാകിനി ദേവി എന്ന കഥാപാത്രമായാണ് ഐശ്വര്യ റായ് ചിത്രത്തിൽ എത്തുന്നത്.

ഇപ്പോളിതാ, മണിരത്നത്തിനൊപ്പമുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ഐശ്വര്യ റായ്. ‘അദ്ദേഹം എന്നാേട് ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വപ്നത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം തോന്നി. അദ്ദേഹത്തിനൊപ്പം ഓരോ തവണയും വർക്ക് ചെയ്യുമ്പോൾ അത് മികച്ച അനുഭവം തന്നെയാണ്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയാണ് ഞാൻ അഭിനയ രംഗത്തേക്ക് എത്തിയത്. തനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമായിരുന്നു അത്. അദ്ദേഹത്തിന്റെ നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു എന്നത് ഒരു അനുഗ്രഹമായി കാണുന്നു’, ഐശ്വര്യ റായ് പറഞ്ഞു.

സെപ്റ്റംബർ 30നാണ് പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നത്. എ ആർ റഹ്‌മാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. രാമുജി ഫിലിം സിറ്റിയിലാണ് സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button