CinemaGeneralIndian CinemaLatest NewsMollywood

വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സംശയം: രക്ഷപ്പെട്ടത് പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെ

ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സംശയം. പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വിജയ് ബാബു ജോർജിയയിലേക്ക് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാർ ഇല്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

വിജയ് ബാബു കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് പോലീസ് അറിയിച്ചത്. വിജയ് ബാബു നേരത്തേ അയച്ച മെയിലിൽ കഴി‍ഞ്ഞ ദിവസം പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, അതിൽ നടൻ വീഴ്ച വരുത്തുകയായിരുന്നു. തുടർന്നാണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് റദ്ദാക്കിയത്. കൊച്ചി സിറ്റി പോലീസ്, കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്നായിരുന്നു താരത്തിന്റെ പാസ്പോർട്ട് റദ്ദാക്കിയത്.

പാസ്പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വീസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു. വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നൽകിയതിന് പിന്നാലെയാണ് താരം ദുബായിലേക്ക് കടന്നത്.

shortlink

Related Articles

Post Your Comments


Back to top button