കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണ പൂജ ഹെഗ്ഡേ , തമന്ന ഭാട്ടിയ, ദീപിക പദുക്കോണ്‍, ഐശ്യര്യ റായ്, ഹിന ഖാന്, എആര്‍ റഹ്മാന്, ആര് മാധവന് തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു. ഏറെ പ്രതീക്ഷകളോടെ ഫെസ്റ്റിവലിനെത്തിയെങ്കിലും വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും വഴിമധ്യേ നഷ്ടപ്പെട്ട തിന്റെ നിരാശയിലാണ് നടി പൂജ ഹെഡ്ജെ.
താൻ റെഡ് കാര്‍പ്പറ്റില്‍ ധരിക്കാന്‍ കരുതിയിരുന്ന വസ്ത്രങ്ങളും മേക്കപ്പുകളും അടങ്ങിയ ലഗേജ് നഷ്ടപ്പെട്ടതിനെക്കുറിച്ച് ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിലാണ് പൂജ ഹെഡ്ജെ വെളിപ്പെടുത്തിയത്.
read also: പ്രണയാഭ്യർത്ഥന കിട്ടാൻ പ്രായം ഒരു പ്രശ്നമല്ല: മഞ്ജു വാര്യർ
’ഞങ്ങളുടെ ഹെയര്‍ പ്രൊഡക്റ്റുകളും മേക്കപ്പും ഔട്ട് ഫിറ്റുകളും നഷ്ടപ്പെട്ടു. ഭാഗ്യത്തിന് ഞാന്‍ ഇന്ത്യയില്‍ നിന്നും വരുമ്പോള്‍ കുറച്ച് ആഭരണങ്ങള്‍ കൈയില്‍ കരുതിയിരുന്നു. ഞങ്ങള്‍ക്ക് കരയാന്‍ സമയം ഉണ്ടായിരുന്നില്ല. എന്നെക്കോള്‍ സമ്മര്‍ദ്ദത്തിലായത് എന്റെ മാനേജരായിരുന്നു. ഒടുവില്‍ കുഴപ്പമില്ല, ഉള്ള വസ്ത്രങ്ങള്‍ വെച്ച് റെഡ് കാര്പറ്റിലിറങ്ങാം എന്ന് തീരുമാനിച്ചു. എന്റെ ടീം ഓടി നടന്ന് പുതിയ മേക്കപ്പും ഹെയര്‍ പ്രൊഡക്ടുകളും വാങ്ങി. ഇതെല്ലാം വാങ്ങാന്‍ കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ ഭക്ഷണം പോലും കഴിച്ചില്ല. റെഡ് കാര്‍പറ്റില്‍ വാക്ക് ചെയ്ത ദിവസം രാത്രിയാണ് എനിക്ക് ആദ്യ ഭക്ഷണം കഴിക്കാനായത്. ഇതിനിടയില്‍ തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റിന് ഭക്ഷ്യ വിഷബാധയുണ്ടായി’- പൂജ ഹെഗ്ഡേ പറഞ്ഞു.
മേളയുടെ ജൂറി അംഗങ്ങളിലൊരാളായാണ് ബോളിവുഡ് സുന്ദരി ദീപിക കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയത്.
Post Your Comments