മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു വാര്യർ. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത മേരി ആവാസ് സുനോ, സന്തോഷ് ശിവൻ ഒരുക്കിയ ജാക് ആൻഡ് ജിൽ തുടങ്ങിയവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ. മേരി ആവാസ് സുനോയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകനൊപ്പം മഞ്ജു പങ്കെടുത്ത ഒരു അഭിമുഖം ശ്രദ്ധനേടുന്നു.
മഞ്ജു വാര്യര്‍ ഇപ്പോഴും ചെറുപ്പമായി കൊണ്ടിരിക്കുന്നത് കൊണ്ട് പ്രണയാഭ്യര്‍ഥന കിട്ടാറുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ടയുടനെ ചിരിക്കുകയാണ് മഞ്ജു ചെയ്തത്. പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായം ഒന്നും ഒരു തടസ്സമല്ലെന്ന് മഞ്ജു പറയുന്നു. അഭ്യാര്‍ത്ഥനകള്‍ ഇടയ്ക്ക് കിട്ടാറുണ്ടെന്നും നടി സൂചിപ്പിച്ചു.
തന്നെ കുറിച്ച് വരുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്ന് മഞ്ജു പറയുന്നു. കഞ്ഞിയെടുക്കട്ടേ മാണിക്യ എന്ന ട്രോള്‍ താന്‍ തന്നെ പലര്‍ക്കും അയച്ച് കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു.
Post Your Comments