സോഷ്യല്‍ മീഡിയയിൽ സജീവമാണ് നടി മാളവിക മോഹനന്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന താരം ആരാധകരുടെ കമന്റുകൾക്ക് മറുപടിയും നൽകാറുണ്ട്. താരത്തിന്റെ ചിത്രത്തിന് അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിയ്ക്ക് നടി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
read also: പ്രണയാഭ്യർത്ഥന കിട്ടാൻ പ്രായം ഒരു പ്രശ്നമല്ല: മഞ്ജു വാര്യർ
മാരന് എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു വിമർശകന്റെ ചോദ്യം. ഈ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു മാളവികയുടെ പ്രതികരണം.
നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നുമുള്ള വിമർശനം ഒരാൾ ഉയർത്തി. ‘ട്വിറ്ററില്‍ നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ’ എന്നായിരുന്നു താരം അയാളോട് മറുപടിയായി ചോദിച്ചത്.
Leave a Comment