
തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലുമെല്ലാം സജീവ സാന്നിധ്യമായി നടി മാറി. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തമിഴ് സിനിമാ അരങ്ങേറ്റം. വിജയ് നായകനായെത്തിയ മാസ്റ്റർ ആയിരുന്നു കോളിവുഡിലെ നടിയുടെ രണ്ടാമത്തെ ചിത്രം.
സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. നടിയുടെ പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ, സിനിമാ മേഖലയിലെ തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് പറയുകയാണ് മാളവിക. ഷാരുഖ് ഖാനാണ് തന്റെ ആദ്യത്തെ ക്രഷ് എന്നും വിജയ് ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരമെന്നുമാണ് താരം പറയുന്നത്. ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോളാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഷാരുഖ് ഖാൻ ആണ് എന്റെ ആദ്യത്തേതും എക്കാലത്തേയും ക്രഷ്. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ഏറെ പരിഭ്രാന്തയായിരുന്നു. എനിക്ക് ഒന്ന് എഴുന്നേറ്റ് ഹായ് പറയാൻ പോലും സാധിച്ചില്ല. ഞാൻ വിജയ്‌യെക്കുറിച്ച് ഏറെ പറയുന്നതിനാൽ അദ്ദേഹം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാലും ആരെങ്കിലും മറന്ന് പോയാലോ എന്ന് കരുതി പറയുകയാണ്. ഞാൻ എവിടെ വർക്ക് ചെയ്താലും ആരുടെ കൂടെ വർക്ക് ചെയ്താലും എനിക്ക് അദ്ദേഹം തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്’, മാളവിക പറഞ്ഞു.
Post Your Comments