കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കളം ഒരുക്കുകയാണ്. പി ടി തോമസിന്റെ ഭാര്യ ഉമയെ മുൻനിർത്തി തൃക്കാക്കര കൈവിട്ടുകളയാതിരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. എന്നാൽ, ഡോ. ജോ ജോസഫിനെ മുൻനിർത്തി തൃക്കാക്കര സ്വന്തമാക്കാനുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് ഇടതുപക്ഷം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു പങ്കുവച്ച പോസ്റ്റാണ് ഉപ്പോള്‍ സോഷ്യൽ മീഡിയയിലെ ചര്‍ച്ചാ വിഷയം. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുമായി ഉമ തോമസിനെ താരതമ്യം ചെയ്യുകയാണ് ജോയ് മാത്യു.
രമ വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെന്നും ഉമ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണെന്നും ജോയ് മാത്യു പറഞ്ഞു. രമയ്ക്ക് കരുത്തേകാന്‍ ഉമകൂടി വേണം എന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തതെന്നും ‘രക്തസാക്ഷികളുടെ ഭാര്യമാർ’ എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ജോയ് മാത്യു ചോദിക്കുന്നു.
പോസ്റ്റ് പൂർണ്ണ രൂപം,
രക്തസാക്ഷികളുടെ
ഭാര്യമാർ
———————-
ഒരാൾ വിശ്വസിച്ച പാർട്ടിയുടെ
വെട്ടുകളേറ്റ് വീണ
യോദ്ധാവിന്റെ ഭാര്യ
മറ്റൊരാൾ
പടക്കളത്തിൽ
സ്വയം എരിഞ്ഞടങ്ങിയ
പോരാളിയുടെ ഭാര്യ
ആദ്യം പറഞ്ഞയാൾ
യുഡിഎഫിനൊപ്പം
മൽസരിച്ചു ജയിച്ചു
തലയുയർത്തിപിടിച്ച്
നിയമസഭയിൽ എത്തിയ
ഒരേയൊരു സ്ത്രീ -രമ
ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ
രമയ്ക്ക് കരുത്തേകാൻ
ഉമകൂടി വേണം എന്ന്
ഏത് മലയാളിയാണ്
ആഗ്രഹിക്കാത്തത് !
Post Your Comments