തിരുവനന്തപുരം: മീ ടു മൂവ്മെന്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ക്ഷമ ചോദിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. മീ ടുവിനെ താൻ സില്ലിയായിട്ടല്ല കാണുന്നതെന്നും അത് സംബന്ധിച്ചുള്ള തന്റെ മറുപടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ധ്യാൻ പറഞ്ഞു. സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരി ആയി അതിനെ വ്യാഖ്യാനിക്കരുതെന്നും ധ്യാൻ ആവശ്യപ്പെട്ടു.
Also Read:നിരവധി വന്യമൃഗങ്ങളെയൊക്കെ ഷൂട്ട് ചെയ്തിരുന്നു, അതെല്ലാം അവർ കട്ട് ചെയ്ത് കളഞ്ഞു: സന്തോഷ് ശിവന്‍
‘ഫിസിക്കലി അറ്റാക്ക് ചെയ്യുന്നത് മാത്രമാണ് മീ ടു എന്നാണ് പലരുടെയും വിചാരം. ദ്വയാര്‍ത്ഥം, ഒരാളോട് പോയി എനിക്ക് സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടെന്ന് പറയുന്നത് പോലും മീ ടു ആണ്. ഇപ്പോഴും ഈ രീതിയിലൊക്കെ തമാശ പറയുന്നവര്‍ ഉണ്ട്. അതൊരിക്കലും ചെയ്യാന്‍ പാടില്ല. ഞാന്‍ പറഞ്ഞ കാര്യത്തെയാണ് എല്ലാവരും ജഡ്ജ്മെന്റ് ചെയ്തത്. ഇത്രയും സെന്‍സിറ്റീവ് ആയിട്ടുള്ള വിഷയത്തെ ഞാന്‍ വളരെ സില്ലിയായിട്ട് എടുത്തു എന്നുള്ളതാണ് ഇത്രയും വിമര്‍ശനങ്ങള്‍ വരാന്‍ കാരണം. ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് അവതാരകന്‍ അന്ന് എന്നോട് ചോദിച്ചത്. എന്തിനാണ് അങ്ങനെയൊക്കെയുള്ള ചോദ്യങ്ങളെന്ന് എനിക്ക് മനസ്സിലാകുന്നില്ല’, ധ്യാൻ പറയുന്നു.
ധ്യാനിന്റെ വാക്കുകൾ:
മീ ടുവിനെ ഞാന്‍ സില്ലിയായിട്ടല്ല കാണുന്നത്. ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് അവതാരകന്‍ അന്ന് എന്നോട് ചോദിച്ചത്. എന്തിനാണ് അങ്ങനെയൊക്കെയുള്ള ചോദ്യങ്ങളെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അടുത്തൊരു ചോദ്യം വരുമെന്ന് അറിയാം അതുകൊണ്ട് കാഷ്യലായാണ് ഞാന്‍ കൊറോ പേരെ തേച്ചിട്ടുണ്ടെന്ന് പറഞ്ഞത്. പണ്ടൊക്കെ ആയിരുന്നെങ്കില്‍ ഞാന്‍ പെട്ട് പോയെനെ എന്ന് ചെറുതായി ചിരിച്ചിട്ടാണ് ഞാന്‍ പറഞ്ഞത്.
ആ ചിരിയെ പറ്റി ഒരു ഡോക്ടര്‍ സ്റ്റേറ്റ്മെന്റ് ഇട്ടുകണ്ടു. ഞാന്‍ പണ്ട് ചെയ്ത തോന്ന്യവാസവും പോക്രിത്തരവും അല്ലെങ്കില്‍ എന്റെ കഥകളൊക്കെ ആലോചിച്ചിട്ടാകും ഞാന്‍ ചിരിക്കുന്നത്. അത് ആരെയെങ്കിലും വേദനിപ്പിക്കാന്‍ വേണ്ടിയുള്ളതോ സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരിയോ അല്ല. ഞാന്‍ വേറെയൊന്നും ഉദ്ദേശിച്ചിട്ടല്ല ചിരിച്ചത്. അങ്ങനെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സോറി. ലോകത്താരെങ്കിലും ഞാന്‍ മീടു ചെയ്തിട്ടുണ്ടെന്ന് ഇങ്ങനെയൊരു പ്ലാറ്റ്ഫോമില്‍ വന്നിരുന്ന് പറയുമോ. അങ്ങനെ ഒരാള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതയാള്‍ ചെയ്തിട്ടുണ്ടാകണം. ഞാനത് ചെയ്തിട്ടുണ്ട്. വെറുതെ ഒരു സ്റ്റേറ്റ്മെന്റ് അല്ലത്. വളര്‍ന്ന് വരുന്തോറും സ്ത്രീകളെ ബഹുമാനിക്കാനും അവരെ അറിയാനും തുടങ്ങിയിരുന്നു.
സ്റ്റേറ്റ്മെന്റില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. തേക്കുക എന്ന് പറയുന്നത് സ്ത്രീവിരുദ്ധമായൊരു പോയിന്റല്ല. എന്നെ തേക്കാന്‍ നോക്കിവരെ മാത്രമേ ഞാന്‍ തിരിച്ച് തേച്ചിട്ടുള്ളൂ. നിങ്ങളൊക്കെ വിചാരിക്കും പോലെ ലോകത്തിലെ എല്ലാ പെണ്‍കുട്ടികളും നല്ലവരൊന്നും അല്ല. നല്ലതും ചീത്തയും ഉണ്ട്. ചെന്നൈ പോലൊരു നഗരത്തിലാണ് ഞാന്‍ പഠിച്ചത്. അവിടെയുള്ള പെണ്‍കുട്ടികള്‍ പ്രേമിക്കുന്നതിന് മുൻപ് പയ്യന്റെ പ്രൊഫൈല്‍ നോക്കും. അവന്റെ കയ്യില്‍ കാശുണ്ടോ എന്ന്. കാശില്ലാത്തവരെ പ്രേമിക്കില്ല. കാശിന് വേണ്ടി മാത്രം എന്റെ കൂടെ നടന്ന പെണ്‍പിള്ളാരുണ്ട്. ഇവര്‍ക്ക് ആ സമയത്ത് വേറെ റിലേഷനും കാണും. ആണുങ്ങളെ കൃത്യമായി യൂസ് ചെയ്യാന്‍ കഴിയുന്നവരും ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഞാന്‍ പറയുന്ന ഈ പെണ്‍കുട്ടികളൊന്നും മലയാളികളല്ലെന്ന് കൂടി മനസ്സിലാക്കണം. അതുകൊണ്ട് അങ്ങനെയുള്ളവരെ യാതൊരു ദയവുമില്ലാതെ ഞാന്‍ തേച്ചിട്ടുണ്ട്. പിന്നെ ചേട്ടന്‍ ആരെയെങ്കിലും തേച്ചിട്ടുണ്ടോ എന്ന് അവതാരകര്‍ ചോദിക്കുന്നത് ആദ്യം നിര്‍ത്തണം.
Leave a Comment