കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ കറുപ്പഴകിൽ തിളങ്ങി നടി ഐശ്വര്യ റായ്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും വ്യത്യസ്തമായ ലുക്കിലാണ് താരമെത്തിയത്. പൂക്കൾക്ക് സമാനമായ ഡിസൈനിൽ ഒരുക്കിയ കറുത്ത നിറത്തിലുള്ള ഗൗണായിരുന്നു താരത്തിന്റെ വേഷം. ലോറിയൽ ബ്രാൻഡിന്റെ അംബാസിഡർ എന്ന നിലയിലാണ് ഇത്തവണയും താരം കാനിലെത്തിയത്. ഭർത്താവും നടനുമായ അഭിഷേക് ബച്ചനും മകൾ ആരാധ്യയും ഐശ്വര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇവർ മൂന്ന് പേരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഐശ്വര്യയുടെ വസ്ത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സജീവമാകുന്നത്. കറുത്ത സ്ലീവ്ലെസ്സ് ഡ്രസ്സിൽ ഒരു സ്ലീവിൽ വിവിധ വർണ്ണത്തിലുള്ള ത്രീഡി പൂക്കൾ തുന്നിപ്പിടിച്ചിരുന്നു. ബ്ലാക്ക് ഗ്ലൗണിൽ ലോംഗ് സ്ലിറ്റ് വന്ന് ഓപ്പൺ ആയ ഭാഗത്തും കൈകളിലെ അതേ ത്രീഡി പൂക്കൾ തുന്നിച്ചേർത്തിരുന്നു. ഈ ഔട്ട്ഫിറ്റിനൊപ്പം വളരെ സിംപിൾ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഐ ഷാഡോയും ലിപ്സ്റ്റിക്കും താരത്തിനെ കൂടുതൽ സുന്ദരിയാക്കി.
ചലച്ചിത്രമേളയുടെ ആദ്യദിനത്തിലെ ഐശ്വര്യയുടെ ലുക്കും ശ്രദ്ധനേടിയിരുന്നു. ഹെഡ് ടു ടോയ് പിങ്ക് വാലന്റിനോ പാന്റ് സ്യൂട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
2018 ൽ പുറത്തിറങ്ങിയ ഫാനി ഖാനായിരുന്നു ഐശ്വര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിയ ചിത്രം. മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവനാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ മന്ദാകിനി ദേവി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
Post Your Comments