
വാരണാസി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായിബോളിവുഡ് താരം കങ്കണ റണൗത്. കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ടെന്നും അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ലെന്നും കങ്കണ പറഞ്ഞു.
പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘മഥുരയിലെ ഓരോ കണങ്ങളിലും കൃഷ്ണനുണ്ട്. അയോദ്ധ്യയിലെ എല്ലായിടത്തും ശ്രീരാമനുണ്ട്. അതുപോലെ, കാശിയിലെ ഓരോ അണുവിലും ശിവനുമുണ്ട്. അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല. അദ്ദേഹം എല്ലാ കണങ്ങളിലുമുണ്ട്,’ കങ്കണ വ്യക്തമാക്കി.
Post Your Comments