CinemaGeneralIndian CinemaLatest NewsMollywood

നല്ല കഥാപാത്രങ്ങൾക്കായി വേതനത്തിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും: സിജു വിൽസൻ

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സിജു വിൽസൻ. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ മലർവാടി ആർട്ടസ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സിജു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, അൽഫോൻസ് പുത്രൻ ഒരുക്കിയ നേരം, പ്രേമം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സിജു മലയാളികൾക്ക് സുപരിചിതനായി.

2018 ൽ ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സിജുവായിരുന്നു. സംസ്ഥാന അവാർഡ് നേടിയ റഹ്മാൻ സഹോദരങ്ങളുടെ സംവിധാനത്തിൽ ഒരുങ്ങിയ വാസന്തി എന്ന ചിത്രത്തിലും സിജുവിന്റെ പ്രകടനം മികച്ച് നിന്നു. ചിത്രം നിർമ്മിച്ചതും സിജുവാണ്.

വിനയന്റെ ഒരക്കുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലും കേന്ദ്ര കഥാപാത്രമായെത്തുന്നത് താരമാണ്. ധീരനായ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തിൽ വേലായുധപ്പണിക്കരായാണ് സിജു എത്തുന്നത്. വരയൻ ആണ് സിജുവിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

ഇപ്പോളിതാ, തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും നിലപാടുകളും സംസാരിക്കുകയാണ് സിജു വിൽസൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.

സിജു വിൽസന്റെ വാക്കുകൾ:

12 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. ഓരോ സിനിമയും ഓരോ അവസരമായിട്ടാണ് കാണുന്നത്. ഓരോരുത്തരും പ്രതിഫലത്തെ കുറിച്ച് പറയുമ്പോൾ ഇത്ര വേതനത്തിലേക്ക് എത്താനുള്ള നടിയാണ് അല്ലെങ്കിൽ നടനാണ് എന്ന് തെളിയിക്കണം എന്നൊക്കെ പറയാറുണ്ട്. എന്നാൽ, എന്നെക്കാൾ പ്രതിഫലം വാങ്ങുന്ന ഫീമെയിൽ അഭിനേതാക്കൾ മലയാളത്തിലുണ്ട്.

ഇന്ന് കാണുന്ന വലിയ നടന്മാരൊക്കെ അത്ര കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. ഞാൻ ആദ്യമായ്‌ അഭിനയിക്കുമ്പോൾ പ്രതിഫലം ഒന്നും നോക്കിയിട്ടില്ല. അവസരം കിട്ടുക എന്നതായിരുന്നു വലുത്. എന്റെ തന്നെ ഉദാഹരണം പറഞ്ഞാൽ, 12 വർഷത്തെ എക്‌സ്പീരിയൻസ് വെച്ചിട്ട് മമ്മൂട്ടിയുടെ അല്ലെങ്കിൽ മോഹൻലാലിന്റെ പ്രതിഫലം വേണമെന്ന് പറയാൻ എനിക്ക് തന്നെ നാണം വരും. ചിലപ്പോൾ ജോലിക്കനുസരിച്ചുള്ള വേതനവും കിട്ടാറില്ല. നല്ല കഥാപാത്രങ്ങൾക്കായി വേതനത്തിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും.

shortlink

Related Articles

Post Your Comments


Back to top button