CinemaGeneralIndian CinemaLatest NewsMollywood

അദ്ദേഹം സംവിധാനം ചെയ്യുമ്പോളും കോസ്റ്റ്യൂമിലായിരിക്കും: മോഹൻലാലിനെ കുറിച്ച് സന്തോഷ് ശിവൻ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കിലാണ്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സന്തോഷ് ശിവനാണ്. മോഹൻലാലും സന്തോഷ് ശിവനും എറെ നാളായി ആത്മബന്ധമുളളവരാണ്. മോഹൻലാലിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളിൽ പലതും ക്യാമറയിലൂടെ പകർത്തിയത് സന്തോഷ് ശിവനാണ്. ഇപ്പോളിതാ, മോഹൻലാലിനോടൊപ്പമുള്ള ബറോസിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സന്തോഷ് ശിവൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

മോഹൻലാൽ എന്ന നടനെയാണോ സംവിധായകനെയാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് ഒരു നടൻ അല്ലെങ്കിൽ സംവിധായകൻ എന്നതിനപ്പുറം ഒരു നല്ല മനുഷ്യൻ എന്ന് മോഹൻലാലിനെ വിശേഷിപ്പിക്കാനാണ് തനിക്ക് ആഗ്രഹമെന്നാണ് സന്തോഷ് ശിവൻ മറുപടി നൽകിയത്.

സന്തോഷ് ശിവന്റെ വാക്കുകൾ:

മോഹൻലാലിനൊപ്പം ഞാൻ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എനിക്ക് ദേശീയ പുരസ്കാരം ലഭിച്ച മിക്ക സിനിമകളിലും അദ്ദേഹമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനും ഫോട്ടോഗ്രാഫി ഏറെ ഇഷ്ടമാണ്. കൊവിഡ് സമയത്ത് ചിത്രങ്ങളെടുത്ത്‌ എനിക്ക് അയച്ചു തരുമായിരുന്നു. അദ്ദേഹത്തിന് തനതായ ഒരു ശൈലിയുണ്ട്. അത് എനിക്ക് ഇഷ്ടമാണ്.

മോഹൻലാൽ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അത് ഏറെ പ്രത്യേകതയുള്ളത് ആകുമല്ലോ. അദ്ദേഹത്തിന്റെ വീക്ഷണത്തെ മനോഹരമായി പകർത്തുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. ബറോസിന്റെ കാര്യമെടുത്താൻ, അദ്ദേഹം സംവിധാനം ചെയ്യുമ്പോൾ മിക്ക സമയത്തും കോസ്റ്റ്യൂമിലായിരിക്കും. അത്തരത്തിൽ ഒരു സംവിധായകനൊപ്പം ഇത് ആദ്യമായാണ് സഹകരിക്കുന്നത്.

ബറോസിൽ അദ്ദേഹം എന്നോട് ഒരു വേഷം ചെയ്യാൻ പറഞ്ഞിരുന്നു. എന്നാൽ, ഞാൻ അത് ചെയ്തില്ല. അത് നമുക്ക് പറ്റുന്ന തൊഴിലായി എനിക്ക് തോന്നുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button