CinemaGeneralIndian CinemaLatest NewsMollywood

ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതിന്റെ കാരണം ഇതാണ്: ദുർഗ കൃഷ്ണ പറയുന്നു

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ ഒരുക്കുന്ന ചിത്രമാണ് ഉടൽ. ധ്യാൻ ശ്രീനിവാസനും, ​ദുർ​ഗ കൃഷ്ണയുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വലിയ സ്വീകാര്യതയാണ് ടീസറിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ആക്ഷനും ഇന്റിമസി സീനുകളും നിറഞ്ഞതായിരുന്നു ടീസർ. ചിത്രത്തിലെ ഇന്റിമസി സീനുകൾ കണ്ട് അതിശയിച്ച ആരാധകർക്ക് അറിയേണ്ടിയിരുന്നത്, ഈ സീനുകളിൽ അഭിനയിച്ചത് ദുർ​ഗ കൃഷ്ണ തന്നെ ആണോ എന്നായിരുന്നു.

എന്നാൽ, ഈ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. താൻ തന്നെയാണ് ഈ ഇന്റിമസി സീനിൽ അഭിനയിച്ചതെന്നും, അങ്ങനെ അഭിനയിക്കാനുള്ള കാരണവും വ്യക്തമാക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലാണ് താരം ഇതിനുള്ള കാരണം വ്യക്തമാക്കിയത്.

ദുർ​ഗ കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

ഉടൽ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്.

ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്.

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടു കൂടി. ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്. നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു.

സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്.

ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലോ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അതെന്റെ കടമയുമാണ്. ഗോകുലം മൂവീസിന്റെ ഈ ചിത്രത്തിന് നിങ്ങൾ എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button