CinemaGeneralLatest NewsNEWS

ഒപ്പം ജീവിച്ച ആളെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല: ഇമ്മനെതിരെ ആദ്യഭാര്യ

കൊച്ചി: സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു. ഇപ്പോഴിതാ, ഇമ്മന്റെ രണ്ടാം വിവാഹത്തിൽ പ്രതികരണവുമായി മുൻഭാര്യ മോണിക. ഇമ്മന്റെ പുതിയ വിവാഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള മോണികയുടെ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. രണ്ടാം വിവാഹത്തിന് ആശംസകള്‍ നേരുന്നുവെന്നും, പന്ത്രണ്ട് വര്‍ഷങ്ങള്‍ പാഴാക്കിയ താന്‍ ഇന്ന് ഖേദിക്കുന്നുവെന്നും മോണിക കുറിച്ചു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി, പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ലെന്ന് മോണിക പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി സ്വന്തം കുട്ടികളെ പോലും നോക്കാതിരുന്നയാൾക്ക്, അവരുടെ സ്ഥാനത്തേക്കും മറ്റാരോ എത്തിയെന്നും താരം കുറിക്കുന്നു.

Also Read:വീണ്ടും പൊലീസ് വേഷത്തിൽ തിളങ്ങാൻ സുരാജ് വെഞ്ഞാറമൂട്: ഹെവൻ ടീസർ എത്തി

‘പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി, പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ അതില്‍ ഖേദിക്കുന്നു. രണ്ട് വര്‍ഷമായി നിങ്ങള്‍ എന്നെയോ കുട്ടികളെയോ തിരിഞ്ഞു നോക്കിയിട്ടില്ല. കുട്ടികള്‍ക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നു. ഞാന്‍ എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്ന് സംരക്ഷിക്കും. ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനെയും ഞാന്‍ സംരക്ഷിക്കും. വിവാഹ മംഗളാശംസകള്‍.

shortlink

Related Articles

Post Your Comments


Back to top button