സുകുമാരനെ നായകനാക്കി സത്യന്‍ അന്തിക്കാട് ആദ്യ സിനിമ ഹിറ്റാക്കിയത് പോലെ മകന്‍ അനൂപ് സത്യനും തന്റെ ആദ്യ സിനിമ വലിയ വിജയമാക്കിയ സംവിധായകനാണ്. തന്റെ അച്ഛന്റെ സിനിമകളിലെ ഹിറ്റ് തിരക്കഥാകൃത്ത് ശ്രീനിവാസന്‍ താന്‍ സിനിമ ചെയ്യും മുമ്പ് തന്നോട് പറഞ്ഞ രസകരമായ ഒരു കാര്യത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അനൂപ്.
‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ ചെയ്യും മുന്‍പേ എന്നെ ശ്രീനിവാസന്‍ അങ്കിള്‍ വിളിച്ചിരുന്നു. പുള്ളി എന്റെ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തമാശ രീതിയിലാണ് സംസാരിച്ചത്. ശോഭനയുടെ ഹസ്ബന്‍ഡ് ആയി വേണേല്‍ ഞാന്‍ അഭിനയിക്കാന്‍ വരാം എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് അത്രയും സുന്ദരന്മാരെ ആവശ്യമില്ലെന്ന്’.
Read Also:- ‘ഒരപാര കല്യാണ വിശേഷം’ സംവിധായകൻ സിദ്ദീഖ് ടൈറ്റിൽ പ്രകാശനം നടത്തി
‘ശ്രീനി അങ്കിള്‍ എപ്പോഴും അങ്ങനെയാണ് എന്തിലും ഒരു നർമ്മം പൊതിഞ്ഞു സംസാരിക്കും. അത് മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന തരത്തിലുള്ളതായിരിക്കില്ല. എനിക്ക് അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് സിനിമകളും ശ്രീനിവാസന്‍ അങ്കിള്‍ എഴുതിയതാണ്. ‘നാടോടിക്കാറ്റ്’, ‘സന്ദേശം’, ‘ഞാന്‍ പ്രകാശന്‍’. അച്ഛന്റെ സിനിമകളില്‍ ഞാന്‍ കാണാത്തത് ‘വെറുതെ ഒരു പിണക്കം’ എന്ന സിനിമ മാത്രമാണ് ബാക്കിയെല്ലാം കണ്ടിട്ടുണ്ട്’ അനൂപ് സത്യന്‍ പറയുന്നു.
Post Your Comments