CinemaGeneralLatest NewsNEWS

നടി നിക്കി ഗല്‍റാണിയും ആദിയും വിവാഹിതരായി

തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി. നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാര്‍ച്ച് 24നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ വെച്ച് നടന്നു. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ‘ഒക്ക വി ചിത്തിരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.

നിവിന്‍ പോളിയുടെ ‘1983’ എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിച്ചത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി. മലയാളത്തില്‍ ധമാക്ക എന്ന സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button