GeneralLatest NewsNEWSTV Shows

ഒരുമിച്ച് താമസം തുടങ്ങിയത് നാളുകൾക്ക് മുൻപ്: നടി പല്ലവിയുടെ മരണത്തിൽ കാമുകൻ അറസ്റ്റില്‍

ഫ്‌ലാറ്റിലെ മുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു നടിയുടെ മൃതദേഹം

കൊല്‍ക്കത്ത: ‘മോന്‍ മനേ നാ’ എന്ന ടെലിവിഷന്‍ പരമ്പരയില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ ബംഗാളി നടി പല്ലവി ഡേയുടെ മരണത്തിൽ ലിവ് ഇന്‍ പാര്‍ട്ട്ണര്‍ സംഘിക് ചക്രബര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 15നാണ് പല്ലവി ഡേയെ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഘിക് ചക്രബര്‍ത്തിയും പല്ലവിയും കഴിഞ്ഞ മാസം മുതൽ ഒന്നിച്ചായിരുന്നു താമസം. പല്ലവിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച്‌ മാതാപിതാക്കള്‍ സംഘികിനെതിരെ പൊലിസില്‍ പരാതി നല്‍കി. തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

read also: ‘അടികൊണ്ട് വശം കെട്ടു, ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചു’: ഇന്ദ്രന്‍സ്

ഫ്‌ലാറ്റിലെ മുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു നടിയുടെ മൃതദേഹം. നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ കാര്യം പൊലീസിനെ ആദ്യം അറിയിച്ചതും ചക്രബര്‍ത്തിയായിരുന്നു.

shortlink

Post Your Comments


Back to top button