CinemaGeneralIndian CinemaLatest NewsMollywood

അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓര്‍മ്മിപ്പിച്ചതിന് നന്ദി: മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് കനി കുസൃതി

തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അഭിനയ മികവുകൊണ്ട് വ്യത്യസ്തമാക്കിയാണ് മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാറായത്. മലയാളികൾക്ക് എന്നും ഓർത്തുവയ്ക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് മമ്മൂട്ടി സമ്മാനിച്ചത്. ഒരു വടക്കൻ വീര​ഗാഥയിലെ ചന്തുവായും മതിലുകളിലെ ബഷീറായും, ന്യൂഡൽഹിയിലെ ജി. കൃഷ്ണമൂര്‍ത്തിയായും, പഴശ്ശിരാജയായും മമ്മൂട്ടി ആരാധകരെ അതിശയിപ്പിച്ചു.

റത്തീന സംവിധാനം ചെയ്ത പുഴുവാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിച്ചത്. മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കടുത്ത ജാതീയത ഉള്ളില്‍ പേറിയ, സ്വാര്‍ത്ഥനായ കുട്ടൻ ഇതിനോടകം തന്നെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്.

ഇപ്പോളിതാ, ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി കനി കുസൃതി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു കനി കുസൃതി മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചത്.

മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്നാണ് കനി പറയുന്നത്. ‘അദ്ദേഹം ഇനിയും ആയിരം വര്‍ഷം ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓര്‍മ്മിപ്പിച്ചതിന് നന്ദി’, എന്നാണ് കനി കുറിച്ചത്. പോസ്റ്റിനോടൊപ്പം മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button