BollywoodCinemaGeneralIndian CinemaLatest News

എന്റെ വീട്ടിലേക്ക് വരാൻ ബോളിവുഡിലെ ഒരു താരത്തിന് പോലും അർഹതയില്ല: കങ്കണ

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ. താരത്തിന്റെ പ്രതികരണങ്ങളും അഭിപ്രായങ്ങളും പലപ്പോളും വിവാദങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. ഇപ്പോളിതാ, കങ്കണ ബോളിവുഡ് താരങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. തന്റെ വീട്ടിൽ സന്ദർശനം നടത്താനുള്ള യോഗ്യത ബോളിവുഡിലെ ഒരു താരത്തിനും ഇല്ലെന്നാണ് കങ്കണ പറയുന്നത്. തനിക്ക് ബോളിവുഡിൽ ഒരു സുഹൃത്ത് പോലുമില്ലെന്നും തന്റെ സുഹൃത്ത് ആകണമെങ്കിൽ ഒരു യോഗ്യത വേണമെന്നും താരം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

കങ്കണയുടെ വാക്കുകൾ:

എന്റെ വീട്ടിലേക്ക് വരാൻ ബോളിവുഡിലെ ഒരു താരത്തിന് പോലും അർഹതയില്ല. പുറത്ത് വെച്ച് കാണാം. പക്ഷെ, വീട്ടിലേക്ക് ഒരിക്കലും ക്ഷണിക്കില്ല. ബോളിവുഡിൽ സുഹൃത്തായി ഒരാൾ പോലും ഇല്ല, ഇവിടെയുള്ളവര്‍ക്ക് എന്റെ സുഹൃത്തുക്കള്‍ ആകാന്‍ യോഗ്യതയില്ല. അതിനൊരു യോഗ്യത വേണം.

ബോളിവുഡില്‍ താരങ്ങള്‍ പരസ്പരം തങ്ങളുടെ സിനിമകളെ പിന്തുണയ്ക്കുമ്പോൾ തന്റെ സിനിമകള്‍ മറ്റ് താരങ്ങൾ അവഗണിക്കുകയാണെന്ന് ഈയിടെ കങ്കണ പറഞ്ഞിരുന്നു. മനപ്പൂര്‍വ്വമാണ് തന്റെ ചിത്രങ്ങൾ സഹതാരങ്ങൾ പ്രൊമോട്ട് ചെയ്യാൻ തയ്യാറാകാത്തതെന്നും, തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങള്‍ക്ക് വിലക്ക് ഭീഷണി വരെയുണ്ടെന്നും നടി പറഞ്ഞിരുന്നു. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു കങ്കണയുടെ വിമർശനം.

ആക്ഷൻ ​ചിത്രമായ ധക്കഡ് ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. റസ്നീഷ് ഘായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏജന്റ് അ​ഗ്നി എന്ന കഥാപാത്രമായാണ് ചിത്രത്തിൻ കങ്കണയെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button