ജോജു ജോർജ് കേന്ദ്രകഥാപാത്രമായെത്തിയ ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആത്മീയ. തമിഴ് സിനിമാ ലോകത്തും താരം സജീവമാണ്. 2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് 2012ൽ മരംകൊത്തി പറവൈ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു.
അവിയലാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ. ജോണ്‍ ലൂഥര്‍, അദൃശ്യം, യുകി എന്നിവയൊക്കെയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് താരം നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. അധികം ശബ്ദത്തിലല്ലെങ്കിലും താൻ നന്നായി പ്രതികരിക്കുന്ന ടൈപ്പാണെന്നും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുമെന്നുമാണ് ആത്മീയ പറയുന്നത്.
ആത്മീയയുടെ വാക്കുകൾ :
ശബ്ദം സോഫ്ടായതുകൊണ്ട് ഞാന്‍ ഭയങ്കര സോഫ്ടാണെന്ന് പുറത്തു പറയാറുണ്ട്. അധികം ശബ്ദത്തിലല്ലെങ്കിലും ഞാന്‍ നന്നായി പ്രതികരിക്കുന്ന ടൈപ്പാണ്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും. സെറ്റിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടാന്‍ ഒരു നിയമനിര്‍മ്മാണ കമ്മിറ്റി നേരത്തെ തന്നെ വരേണ്ടതായിരുന്നു. ഇപ്പോള്‍ വന്നല്ലോ. നല്ല കാര്യം. ഇങ്ങനെ ഒന്ന് വേണമെന്ന ഒരു തിരിച്ചറിവ് നമുക്കുണ്ടായതും അത് നിയമമാക്കിയതും ഭാഗ്യം തന്നെ.
കൂടാതെ, ജോസഫിന് ശേഷം വന്ന ഓഫറുകളില്‍ മിക്കതും അതുപോലെ തന്നെയുള്ള കഥാപാത്രങ്ങളായിരുന്നു. അതേ വേഷവും ലുക്കുമെങ്കിലും മാറ്റണമെന്ന ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് ഒന്നുരണ്ട് പ്രോജക്ടുകള്‍ വേണ്ടെന്നു വയ്ക്കേണ്ടി വന്നു.
Post Your Comments