CinemaGeneralIndian CinemaLatest NewsMollywood

പോലീസുകാരൻ എന്താണെന്ന തിരിച്ചറിവ് കിട്ടിയത് സിബി തോമസിൽ നിന്നും: ആസിഫ് അലി

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. സിഐ സാജൻ ഫിലിപ്പ് എന്ന പോലീസ് കഥാപാത്രമായാണ് ആസിഫ് ചിത്രത്തിലെത്തുന്നത്. മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരനും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കാസർഗോഡ് നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ആയാണ് സിനിമ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ പ്രൊമോ വീഡിയോകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി.ആറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തിയതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ആസിഫ് അലി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് മനസ് തുറക്കുന്നത്.

ആസിഫ് അലിയുടെ വാക്കുകൾ:

സാധാരണക്കാരാണ് പോലീസ് എന്ന് എനിക്ക് മനസിലായത് സിബി തോമസിനെ കണ്ടതിന് ശേഷമാണ് . പോലീസുകാരൻ എന്താണെന്ന തിരിച്ചറിവ് തനിക്ക് കിട്ടിയതും സിബി തോമസിൽ നിന്നുമാണ്. സിനിമ താൻ കമ്മിറ്റ് ചെയ്യുന്ന സമയത്ത് കാണാന്‍ സോ കോള്‍ഡ് സിനിമാറ്റിക്ക് പൊലീസുകാരന്റെ ലുക്ക് ഇല്ല, അവരുടെ മസ്‌ക്കുലറുമില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. പിന്നീട് ഈ ചിതാഗതി മാറി. ആറ്റിട്ട്യൂഡിലും, ചാലഞ്ചസ് ഫേസ് ചെയ്യുന്ന രീതിയിലുമാണ് പൊലീസുകാരന്റെ ആകെയുള്ള ഒരു വ്യത്യാസം. അപ്പോഴാണ് ഒരാള്‍ പൊലീസാവുന്നതെന്ന് മനസിലായി.

പൊലീസുകാരുടെ ആറ്റിട്ട്യൂഡ് അവര്‍ മനപൂര്‍വ്വം ഇടുന്നതാണ്. ഒരിക്കലും ഒരു സാധാരണക്കാരന് അങ്ങനെ ചെയ്യാന്‍ പറ്റില്ല. എന്നാല്‍ ഇവര്‍ അനുഭവിക്കുന്ന ഒരു പ്രഷറില്‍ ഫേക്ക് ആയി പെരുമാറുന്ന ക്യാരക്ടര്‍ പൊലീസുക്കാര്‍ക്കെല്ലാവര്‍ക്കും ഉണ്ട്. അത് കൊണ്ടാണ് പല സമയത്തും ഇവര്‍ നമ്മളോട് ചിരിക്കാന്‍ മറന്ന് പോകുന്നതും, അല്ലെങ്കില്‍ റൂഡായി പെരുമാറുന്നതുമൊക്കെ ആ ഒരു പ്രഷറിലാണ്.

shortlink

Related Articles

Post Your Comments


Back to top button