ഇസ്ലാമാബാദ്: കാട്ടുതീയ്ക്ക് മുന്നിൽ നിന്ന് ടിക്ക് ടോക്ക് ചെയ്ത നടിയ്ക്ക് നേരെ വിമർശനം. പാകിസ്ഥാൻ സോഷ്യൽ മീഡിയ താരം ഹുമൈറ അസ്ഗർക്ക് നേരെയാണ് വിമർശനം ഉയർന്നത്. ‘ഞാൻ എവിടെയായിരുന്നാലും തീ ആളിപ്പടരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് കാട്ടുതീയെ പശ്ചാത്തലമാക്കിയ ചിത്രം ഹുമൈറ പങ്കുവച്ചത്.
read also: ചോരയൊലിക്കുന്ന മുഖവുമായി പ്രിയങ്ക: പരിക്ക് പറ്റിയതോ, മേക്കപ്പോ എന്ന് സോഷ്യൽ മീഡിയ
കത്തുന്ന കുന്നിൻപുറത്തിന് മുന്നിൽ വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചുള്ള താരത്തിന്റെ ദൃശ്യങ്ങൾ വൈറൽ ആയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുകയാണ്. എന്നാൽ, താൻ തീ കത്തിച്ചിട്ടില്ലെന്നും വീഡിയോ നിർമ്മിക്കുന്നതിൽ തെറ്റില്ലെന്നുമാണ് ഹുമൈറയുടെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. വിമർശനങ്ങൾ കൂടിയതോടെ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
Post Your Comments