
നടി കരാട്ടെ കല്യാണിക്കെതിരെ പരാതി. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തെന്നാണ് പരാതി. ഇതിനെ തുടർന്ന് സംസ്ഥാന ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ കല്യാണിയുടെ വസതിയിലെത്തി അന്വേഷണം നടത്തി. രണ്ടു ദിവസം മുന്‍പ് കരാട്ടെ കല്യാണി യൂട്യൂബറെ തല്ലിയത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് നടിയ്ക്കെതിരെ പരാതി ഉയർന്നത്.
read also: ‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകില്ല: ഷൂട്ടിങ് തിരക്കിലെന്ന് ഷമ്മി തിലകന്
ചൈല്‍ഡ് ലൈനിലെ ഉദ്യോഗസ്ഥര്‍ കല്യാണിയുടെ മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നിയമപരമായാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് കല്യാണിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
യൂട്യൂബര്‍ ശ്രീകാന്ത് റെഡ്ഡിയെയാണ് താരം മർദ്ദിച്ചത്. ശ്രീകാന്തിന്റെ പ്രാങ്ക് വീഡിയോകളെ ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Post Your Comments