ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘സൗദി വെള്ളക്ക’യുടെ റിലീസ് തീയതി നീട്ടി. മെയ് 20ന് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് നീട്ടിയ വിവരം സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട സംഭവമാണ് കഥയുടെ പശ്ചാത്തലം.
അൻവർ അലിയുടെ വരികൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു. ശരൺ വേലായുധൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു, കലാസംവിധാനം -സാബു വിതുര. മേക്കപ്പ് -മനു. കോസ്റ്റ്യും ഡിസൈൻ – മഞ്ജു ഷാ രാധാകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ – ബിനു പപ്പു, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -മനു ആലുക്കൽ.
Post Your Comments