GeneralLatest NewsNEWSTV Shows

നാല് വഴിക്കു പോകുമ്പോൾ ഒരു വേദനയേ ഉള്ളൂ, കുറച്ചുകൂടിയൊക്കെ സത്യസന്ധത ആകാമായിരുന്നു: ചക്കപ്പഴം ടീമിനോട് സബീറ്റ

നമ്മളെ തമ്മില്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ നമ്മള്‍ ആരെയും സമ്മതിച്ചില്ല

ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിൽ നിന്നും പിന്മാറുന്ന കാര്യം നടി സബീറ്റ തന്നെയാണ് ആരാധകരോട് പങ്കുവച്ചത്. പുതിയ ലളിതാമ്മയെ പരിചയപ്പെടുത്തികൊണ്ടാണ് താരം ഷോയിൽ ഉണ്ടാകില്ലെന്ന കാര്യം അറിയിച്ചത്. എന്നാൽ, ഇപ്പോൾ ശ്രദ്ധനേടുന്നത് ചക്കപ്പഴം കുടുംബത്തിനോടൊപ്പമുളള താരത്തിന്റെ ലാസ്റ്റ് ചിത്രമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള അവസാന ചിത്രം എന്ന് എഴുതി കൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരയിലെ തന്റെ അവസാനത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷമാണ്‌ നടി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിരിഞ്ഞു പോയാലും ചക്കപ്പഴം ടീം എന്നും ഒന്ന് തന്നെയായിരിക്കുമെന്നും നടി പറയുന്നു.

read also: ശസ്ത്രക്രിയയ്ക്കിടെ യുവ നടി മരണപ്പെട്ടു: നടി ചികിത്സയ്ക്ക് പോയത് വീട്ടുകാർ അറിയാതെ

കുറിപ്പ് പൂർണ്ണ രൂപം,

‘ചെറിയ ചെറിയ പിണക്കങ്ങളും, ഷൂട്ടിന് ആരെങ്കിലും താമസിച്ചു വരുകയോ, പ്രത്യേക പരിഗണന ആവശ്യപ്പെടുകയോ ചെയ്യുമ്ബോഴുള്ള എന്റെ വഴക്കു പറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ വലിയ ഹാപ്പി ഫാമിലിയാണ്. മുത്തശ്ശി മുതല്‍ കണ്ണാപ്പിവരെ. ഒരു കാര്യത്തില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും ( മുന്‍പ് പോയവര്‍ക്കും, ഇത് വരെ ഒന്നിച്ചു നിന്നവര്‍ക്കും, പുതിയ ചക്കപ്പഴത്തിലേയ്ക്ക് വിളിക്കപ്പെട്ടവര്‍ക്കും ) അഭിമാനിക്കാം. നമ്മളെ തമ്മില്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ നമ്മള്‍ ആരെയും സമ്മതിച്ചില്ല. അവസാനം വരെ. നാല് വഴിക്കു പോകുമ്ബോള്‍ ഒരു വേദനയെ ഉള്ളു മനസ്സില്‍. കുറച്ചുകൂടിയൊക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്. പുതിയ ചക്കപ്പഴത്തിന്റെ ആസൂത്രകര്‍ക്കും അതിലേക്കു പൈസ മുടക്കിയവര്‍ക്കുമൊക്കെ. പ്രത്യേകിച്ച്‌ ചക്കപ്പഴം എന്നയെരു ബ്രാന്‍ഡ് നെയിം തന്നെ ഉണ്ടാക്കാന്‍ ആദ്യം മുതല്‍ സാഹായിച്ചവര്‍ എന്ന നിലക്ക്. അതൊക്കെ പോട്ടെ.

അമ്മക്കിനി ഒരാഗ്രഹമേയുള്ളു . എന്റെ മക്കളും, കൊച്ചുമക്കളും ഒക്കെ വളര്‍ന്നു പന്തലിച്ചു അനേകര്‍ക്ക് തണലാകുന്ന ഫലവൃക്ഷങ്ങള്‍ ആയി മാറുക, സത്യസന്ധത കൈവിടാതെ. പിന്നെ നാളെ മുതല്‍ പുതിയ ചക്കപ്പഴം കണ്ടിട്ട് ഞങ്ങളെ സ്‌നേഹിക്കുന്ന ആരും ഈ പോസ്റ്റിന്റെ താഴെ വന്നു അതിലെ ആര്‍ട്ടിസ്റ്റുകളെ കുറ്റം പറഞ്ഞു എഴുതേണ്ട . അത് ഞങളെ സന്തോഷിപ്പിക്കുകയുമില്ല. ഒരുപാട് പ്രതീക്ഷയോടെ വന്നിരിക്കുന്ന അവരെയും നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുക’-

shortlink

Related Articles

Post Your Comments


Back to top button