
കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന വെബ് സീരീസാണ് പേപ്പർ റോക്കറ്റ്. കൃതിക ഉദയനിധിയാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്റെ ഭാര്യയാണ് കൃതിക. ശ്രീനിധി സാഗറാണ് സീരീസ് നിർമ്മിക്കുന്നത്. നടൻ നിർമ്മൽ പാലാഴിയും സീരീസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്യ രവിചന്ദ്രൻ, ഗൗരി കിഷൻ, കരുണാകരൻ, പൂർണ്ണിമ ഭാഗ്യരാജ് തുടങ്ങിയവും പേപ്പർ റോക്കറ്റിൽ അണിനിരക്കുന്നുണ്ട്.
ഇപ്പോളിതാ, ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ചേരനാട്’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. രമ്യ നമ്പീശനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ ഉൾപ്പടെയുള്ളവർ ഗാനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സൈമൺ കെ കിംഗ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കാർത്തിക്കും ജോ പോളും ചേർന്നാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. നേരത്തെ, സിദ് ശ്രീറാം ആലപിച്ച സീരീസിലെ ഗാനം പുറത്തിറങ്ങിയിരുന്നു. ഈ ഗാനത്തിനും വലിയ സ്വീകാര്യതയാണ് കിട്ടിയത്.
Post Your Comments