ബംഗളൂരു : പ്രശസ്ത കന്നഡ താരം ചേതന രാജിന്റെ മരണവാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് ഇരുപത്തിയൊന്നുകാരിയായ ചേതന മരണപ്പെട്ടത്.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കാണ് നടി ആശുപത്രിയില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. മാതാപിതാക്കളോടു പോലും ചികിത്സയുടെ കാര്യം വെളിപ്പെടുത്താതെ, വളരെ രഹസ്യമായിട്ടാണ് നടി ശസ്ത്രക്രിയയ്‌ക്ക് ആശുപത്രിയില്‍ എത്തിയത്.
read also: ഗായിക രമ്യ നമ്പീശൻ, അഭിനയം കാളിദാസ് ജയറാം: ചേരനാട് ഗാനമെത്തി
ചേതന രാജിന്റെ മരണം ചികിത്സ നടത്തിയ ഡോക്ടര്‍ക്ക് സംഭവിച്ച പിഴവാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ചേതനയുടെ മൃതദേഹം രാമയ്യ ആശുപത്രിയലേക്ക് മാറ്റി.
Post Your Comments