നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന പരാതി ഉയർന്നതിന് പിന്നാലെ താര സംഘടനയായ അമ്മ താരത്തിനെതിരെ സ്വീകരിച്ച നിലപാട് ഏറെ ചർച്ചയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് അമ്മ ആഭ്യന്തര പരാതി സെല്ലിലെ അംഗങ്ങൾ രാജി വച്ചിരുന്നു. മാല പാർവതി, കുക്കു പരമേശ്വരന്, ശ്വേത മേനോന് എന്നിവരായിരുന്നു ഇന്റേണൽ കമ്മറ്റിയിൽ നിന്ന് രാജി വെച്ചത്. ഇപ്പോളിതാ, ഈ വിഷയത്തിൽ തന്റെ നിലപാട് പറയുകയാണ് നടൻ ആസിഫ് അലി. അംഗങ്ങളുടെ രാജി നിലപാട് ശരിയായിരുന്നില്ലെന്നും, രാജി വയ്ക്കുന്നതിന് പകരം സംഘടനക്ക് ഉള്ളിൽ നിന്നുതന്നെ പോരാടണമായിരുന്നുവെന്നുമാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ആസിഫ് അലിയുടെ വാക്കുകൾ:
അമ്മയിൽ ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുന്നത് പുതിയ തീരുമാനമായിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങൾ എല്ലാവരും മനസിലാക്കി വരുന്നേയുണ്ടായിരുന്നുള്ളൂ. പെട്ടന്ന് തീരുമാനമെടുത്ത് രാജി വെക്കുന്നതിന് മുമ്പ് അവരെല്ലാവരും ഇന്റേണല്‍ കമ്മിറ്റിയില്‍ തന്നെ നിന്ന് ഫൈറ്റ് ചെയ്യാന്‍ തയാറാകണമായിരുന്നു. അവര്‍ രാജി വെച്ചത് കൊണ്ട് ഇക്കാര്യത്തില്‍ ഒരു പ്രതീക്ഷയില്ലാത്ത സ്ഥിതിയിലേക്ക് ആയിപ്പോയി. അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് അവര്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി ഫൈറ്റ് ചെയ്യണമായിരുന്നു.
അതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട കേസ് എനിക്ക് ഭയങ്കര ഷോക്കിംഗായിരുന്നു. അറിയാവുന്ന ഒരാള്‍ക്ക് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്ന കാര്യമല്ല നടന്നത്. സംഭവം നടന്നത് മുതൽ വിശ്വസിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല നടക്കുന്നത്.
Post Your Comments