CinemaGeneralIndian CinemaLatest NewsMollywood

ഇത്തരം പോസ്റ്റുകൾ നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നു എങ്കിൽ നിങ്ങൾക്ക് എന്നെ അൺഫോളോ ചെയ്യാം: സുപ്രിയ മേനോൻ

മലയാളികൾക്ക് സുപരിചിതയാണ് സുപ്രിയ മേനോൻ. നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി നിർമ്മാതാവ് കൂടിയായ സുപ്രിയ പലപ്പോഴും തന്റെ അഭിപ്രായങ്ങളും നിലപാടുകളും അറിയിക്കുന്നതിനായി പൊതുഇടങ്ങളിൽ എത്താറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് സുപ്രിയ. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഈയിടെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകളും ചിത്രങ്ങളും സുപ്രിയ പങ്കുവച്ചിരുന്നു. എന്നാൽ, ഈ കുറിപ്പുകളെ പരിഹസിച്ചു കൊണ്ട് ഒരു വിഭാഗം ആളുകൾ രം​ഗത്തെത്തി. എന്തുകൊണ്ടാണ് താരം ഒരു പൊതു പ്ലാറ്റ്‌ഫോമിൽ തന്റെ അച്ഛനെക്കുറിച്ച് ഇപ്പോഴും പോസ്റ്റ് ചെയ്യുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നിങ്ങളുടെ അച്ഛൻ കാണാൻ പോകുന്നില്ല എന്നുമൊക്കെയുള്ള കമന്റുകളുമെത്തി. ഇപ്പോളിതാ, ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സുപ്രിയ.

സന്തോഷകരമായ പോസ്റ്റുകൾ മാത്രം പങ്കുവയ്ക്കാൻ താൻ ഒരു യന്ത്രമല്ല എന്നും സന്തോഷവും സങ്കടവും ഒരുപോലെ നിലനിൽക്കുന്നയൊരാളാണ് താൻ എന്നുമാണ് സുപ്രിയ പറയുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ മറുപടി. നിങ്ങളിൽ ഇതുവരെ അത്തരം നഷ്ടം അനുഭവിച്ചിട്ടില്ലങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങളെ ഇത്തരം പോസ്റ്റുകൾ അസ്വസ്ഥതപ്പെടുത്തുന്നു എങ്കിൽ മോശമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി എന്നും സുപ്രിയ എഴുതി.

സുപ്രിയയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളിൽ പലരും ആ സങ്കടം എന്നോട് പങ്കുവച്ചിട്ടുണ്ട്. പലപ്പോളും ആ പങ്കുവയ്ക്കൽ എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റ് ചെയ്യുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്.

shortlink

Related Articles

Post Your Comments


Back to top button