
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് നയൻതാര. അരങ്ങേറ്റ ചിത്രത്തിലെ അഭിനയം കൊണ്ട് തന്നെ പ്രേക്ഷകരെ ഞെട്ടിച്ച നയൻതാര പിന്നീട് തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറായി മാറി. മികച്ച വേഷങ്ങളിലൂടെ നിരവധി ആരാധകരേയും താരം സ്വന്തമാക്കിയിട്ടുണ്ട്. മനസ്സിനക്കരെയിൽ ഷീലയോടൊപ്പമായിരുന്നു നയൻതാര അഭിനയിച്ചത്. ഇപ്പോളിതാ, താരത്തെക്കുറിച്ച് ഷീല പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയൻതാരയോട് മാത്രമാണ് അസൂയ തോന്നിയിട്ടുള്ളതെന്നാണ് ഷീല പറയുന്നത്. ഒരു ചാനൽ പരിപാടിക്കിടെയാണ് ഷീല ഇക്കാര്യം പറഞ്ഞത്.
ഷീലയുടെ വാക്കുകൾ:
മനസ്സിനക്കരെ എന്ന ചിത്രത്തിൽ എന്റെ കൂടെയാണ് നയൻതാര ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം എവിടെ വച്ചു കണ്ടാലും അതെ സ്നേഹവും ബഹുമാനവുമാണ് നയൻതാരയ്ക്ക്. പിന്നെ ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാൻ വലിയ പാടാണ്. എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷെ, എനിക്കൊത്തിരി അഭിനന്ദിക്കാൻ തോന്നിയിട്ടുള്ള നായിക നയൻതാരയാണ്.
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത കാതുവാക്കുള രണ്ട് കാതൽ ആണ് നയൻതാരയുടേതായി പുറത്തിറങ്ങിയ ചിത്രം. ജിഎസ് വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ഒ2 ആണ് ഇനി പ്രദർശനത്തിനെത്താനുള്ള ചിത്രം.
Post Your Comments