തമിഴിലെ പ്രശസ്ത സംവിധായകനും ഗായകനുമായ ഡി. ഇമ്മന്റെ രണ്ടാം വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടി സംഗീത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് വിവാഹവാര്‍ത്ത പുറംലോകം അറിഞ്ഞത്. അന്തരിച്ച കലാസംവിധായകന്‍ ഉബാല്ഡിന്റെ മകള്‍ അമേലിയാണ് ഇമ്മന്റെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്.
ഇമ്മന്റെ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയത് അടുത്തിടെയാണ്. മോണിക്ക റിച്ചാര്‍ഡുമായുള്ള പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി ഡി ഇമ്മന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
Post Your Comments