നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ഇടം പിടിച്ച നടനാണ് ആസിഫ് അലി. 2009ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, സത്യൻ അന്തിക്കാട് ഒരുക്കിയ കഥ തുടരുന്നു എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ വേഷവും പ്രേക്ഷകർ ഏറ്റെടുത്തു. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആസിഫ് ഇപ്പോൾ മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. താരത്തിന്റെ സിനിമാ വിശേഷങ്ങളോടൊപ്പം തന്നെ കുടുംബ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. 2013ൽ ആയിരുന്നു ആസിഫിന്റെ വിവാഹം. കണ്ണൂർ സ്വദേശിയായ സമ മറിയമാണ് ആസിഫിന്റെ ഭാര്യ.
ഇപ്പോളിതാ, താരം തന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്നെ ഇപ്പോൾ ലൊക്കേറ്റ് ചെയ്യുന്നത് ഭാര്യ സമയാണെന്നും, ഭാര്യ അറിയാതെ താൻ എങ്ങോട്ടും പോകില്ലെന്നുമാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ആസിഫ് അലിയുടെ വാക്കുകൾ:
രണ്ടു ആൺകുട്ടികളുടെ ഇടയിലേക്കല്ല, രണ്ടു തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്നാണ് വാപ്പ പറയാറ്. ഞാനും അനിയനും പുറത്തു പോയാൽ വീട്ടിലേക്കു ഫോൺ ചെയ്യുന്നതു വളരെ കുറവാണ്. ഇപ്പോൾ എന്നെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്നത് സമയാണ്, അവളറിയാതെ ഞാൻ എവിടെയും പോകില്ല.
അനിയൻ അഷ്കറിനു വേണ്ടി പെണ്ണു നോക്കുകയാണ് അവളിപ്പോൾ. എന്റെ കൂട്ടുകാരെയും പ്രിയപ്പെട്ടവരെയുമെല്ലാം കൂടെ നിർത്തുന്നതും സമയാണ്. എല്ലാ ജന്മദിനാഘോഷവും അവൾ പ്ലാൻ ചെയ്യും. നാലു വർഷമായി എന്റെ ജന്മദിനാഘോഷം ഗോവയിലാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി എന്നിവരെയൊക്കെ സമ യാത്രയിൽ കുടുംബസമേതം കൂട്ടും.
Leave a Comment