CinemaComing SoonGeneralLatest NewsNEWS

കൗതുകം ഉണർത്തുന്ന സോഷ്യൽ മീഡിയ ഗെയിമുമായി 12th മാൻ ടീം: മെയ് 20 മുതൽ ചിത്രം ഡിസ്നി-ഹോട്ട്സ്റ്റാറിൽ

മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച ദൃശ്യത്തിനും ദൃശ്യം 2നും ശേഷം ഹാട്രിക് വിജയം ഉന്നം വെച്ച് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ’12th മാൻ’ മെയ് 20 മുതൽ ഡിസ്നി-ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിക്കുന്നു.

ഇത്തവണയും ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിനായി വമ്പൻ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്പൻ മാർക്കറ്റിംഗ് പരിപാടികൾ തന്നെ ആണ് ഡിസ്നി ഹോട്സ്റ്റാറും ഒരുക്കുന്നത്. ഇതിനോടകം മോഹൻലാൽ ഏഷ്യാനെറ്റിൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 4 പരിപാടിയിലൂടെ ജിത്തു ജോസഫ് ഉൾപ്പെടെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി പ്രൊമോഷൻ പരിപാടികളുമായി പങ്കെടുത്തിരുന്നു. അതിന് പിന്നാലെ ഈ ചിത്രത്തിൻ്റെ പേരിൽ വേറിട്ട ഒരു ഓൺലൈൻ ഗെയിം സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചുകൊണ്ട് പ്രചരണ പരിപാടികൾക്ക് പുതിയ ഒരു തലം തന്നെ സൃഷ്ടിക്കുകയാണ് ഡിസ്നി ഹോട്ട്സ്റ്റാർ.

ചിത്രത്തിൻ്റെ പ്രമേയത്തിനോട് ചേർന്ന രീതിയിലുള്ള ‘ടാപ്പ് റ്റു ഇൻവെസ്റ്റിഗേറ്റ്’ എന്ന ഗെയിം ആണ് സിനിമയുടെ പ്രചരാണാർത്ഥം ഒരുക്കിയിരിക്കുന്നത്.

ഗെയിം ഇങ്ങനെ

പതിനൊന്ന് സെലിബ്രിറ്റി-സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിൽ നിന്നും നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ശരിയായ കുറ്റവാളിയെ കണ്ടുപിടിക്കേണ്ടതാണ് ഗെയിമിലൂടെ അവതരിപ്പിക്കുന്ന വ്യത്യസ്തമായ ഈ ക്യാമ്പയിൻ. പ്രേക്ഷകർ അവരുടെ ഉത്തരങ്ങൾ @disneyhotstarmalayalam എന്ന് മെൻഷൻ ചെയ്തുകൊണ്ട് ഈ പോസ്റ്റുകൾക്ക് ചുവടെ രേഖപ്പെടുത്താം. ശരിയുത്തരം രേഖപെടുത്തി ആ പന്ത്രണ്ടാമൻ ആകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഒരുപിടി സർപ്രൈസുകൾ നിങ്ങളെ തേടി എത്തുന്നു. ഇനിയ, ഷിയാസ് കരീം, അഭിരാമി സുരേഷ്, മാളവിക മേനോൻ, കാർത്തിക് സൂര്യ, സൗഭാഗ്യ, അരുൺ സ്‌മോകി, അനുമോൾ, ഋഷി എന്നിവരടങ്ങുന്ന പതിനൊന്ന് പേരാണ് ഈ ഗെയിമിനായി അണിനിരക്കുന്നത്.

അണിയറ വിശേഷങ്ങൾ

ഇടുക്കിയിലെ ഒരു ഹിൽ സൈഡ് റിസോർട്ട് പ്രധാന ലോക്കേഷനായി ഒരുക്കിയ ഈ ചിത്രം ഏതാനും രംഗങ്ങൾ എറണാകുളത്തും ചിത്രീകരിച്ചിരിക്കുന്നു. മോഹൻലാലിന് പുറമെ വമ്പൻ താരനിരയുമായി എത്തുന്ന മിസ്റ്ററി സ്വഭാവം നിലനിർത്തുന്ന ഈ ത്രില്ലർ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കൾ. കെആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്.

Read Also:- നിഖില വിമല്‍ വിഷമിക്കേണ്ടതില്ല ഇത് കേരളമാണ്, നേരുള്ള സമൂഹം: മാലാ പാര്‍വതി

വിനായക് ശശികുമാർ രചന നിർവ്വഹിച്ച വരികൾക്ക് അനിൽ ജോൺസൺ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആൻ്റണി, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, കലാസംവിധാനം: രാജീവ് കോവിലകം, വസ്ത്രാലങ്കാരം: ലിൻ്റ ജീത്തു, മേക്ക് അപ്പ്: ജിതേഷ് പൊയ്യ, വി എഫ് എക്സ്: ടോണി മാഗ്മിത്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, വാർത്താപ്രചരണം: പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button