കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാത എന്ന പരമ്പരയിൽ ഒന്നിച്ചഭിനയിച്ച ഇവർ ഇപ്പോൾ ജീവിതത്തിലും ഒന്നിച്ചിരിക്കുകയാണ്. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിച്ച നുണക്കഥകൾക്ക് മറുപടി നൽകുകയാണ് താരദമ്പതികൾ.
താൻ വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു, ഡിവോഴ്സ് കഴിഞ്ഞു എന്നൊക്കെ നുണക്കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ ഇത്തരം കഥകൾ വീണ്ടും തലപൊക്കി. പക്ഷേ, ഞങ്ങൾക്കിതെല്ലാം തമാശയാണെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇവർ പറയുന്നു.
read also: ‘ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്: ധ്യാനിനെതിരെ എന്‍ എസ് മാധവന്‍
തന്റെ യുട്യൂബ് ചാനലിന്റെ വീഡിയോയുടെ താഴെ ‘ചേട്ടാ ആദ്യ ഭാര്യ എവിടെ’ എന്നായിരുന്നു കമന്റ് വന്നതെന്ന് ടോഷ് പറയുന്നു.’ ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണെന്ന് എത്രവട്ടം പറഞ്ഞാലും നെഗറ്റീവ് മാത്രം തേടിപ്പോകുന്നവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇതൊന്നും ബാധിച്ചിട്ടേയില്ല. ദൈവാനുഗ്രഹം പോലെ വന്നെത്തിയ സന്തോഷവും സ്നേഹവും ആഘോഷിക്കുകയാണ് ഞങ്ങൾ’- താരം പറയുന്നു.
Post Your Comments