CinemaGeneralIndian CinemaLatest NewsMollywood

ഈ കണ്ടുമുട്ടൽ വേദനിപ്പിച്ചു: ​ഗാന്ധിഭവനിൽ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഓർത്തിരിക്കാൻ ഒത്തിരി മികച്ച കഥാപാത്രങ്ങളെ നവ്യ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും എത്തിയപ്പോളും താരത്തെ മലയാളികൽ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോളിതാ, പത്തനാപുരം ഗാന്ധിഭവനിൽ മുതിർന്ന നടൻ ടി പി മാധവനെ കണ്ടുമുട്ടിയതിനെക്കുറിച്ച് നവ്യ പറഞ്ഞ ഹൃദയസ്പർശിയായ വാക്കുകളാണ് വാർത്തയാവുന്നത്. കൂടാതെ, കുറച്ച് ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഒരു അസുഖം വന്ന സംഭവവും നവ്യ വേദിയിൽ വെച്ച് ഓർത്തു.

നവ്യയുടെ വാക്കുകൾ:

ഇവിടെ വന്നപ്പോള്‍ ടി പി മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെയാണ് താമസമെന്ന്
എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു പോയി. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി.

ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെയും നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെയും എനിക്ക് തോന്നിയിരുന്നു. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. നമ്മൾ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നത്.

മാതാപിതാക്കളെക്കാൾ മുകളിലായി ആരെയും ഞാൻ കണക്കാക്കിയിട്ടില്ല. ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛൻ- അമ്മമാർ ഉണ്ട്. തന്റേതായ കാരണത്താൽ അല്ലാതെ അനാഥരായ കുട്ടികളുണ്ട്. അവർക്കായി ഒരു നൃത്തം അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിയ്ക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം.

shortlink

Related Articles

Post Your Comments


Back to top button