മീ ടൂ മൂവ്മെന്റിനെ പരിഹസിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനു നേരെ സോഷ്യൽ മീഡിയയിൽ വിമർശനം. തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പ് ആണെന്നും പണ്ട് അതുണ്ടായിരുന്നെങ്കില്‍ പുറത്തിറങ്ങുകപോലും ചെയ്യില്ലായിരുന്നു എന്നുമാണ് ധ്യാന്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റി എന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തത്.
‘കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്.’- ധ്യാനിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
read also: ഈ കണ്ടുമുട്ടൽ വേദനിപ്പിച്ചു: ഗാന്ധിഭവനിൽ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ നായർ
‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്’- എന്നായിരുന്നു ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
മലയാള സിനിമാ ലോകത്തു നിന്ന് ലൈംഗിക അതിക്രമങ്ങള്‍ പുറത്തുവരുമ്പോൾ, സഹപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മോശം അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ പറഞ്ഞു ചിരിക്കുന്നത് ശരിയല്ലെന്നാണ് താരത്തിന് നേരെ ഉയരുന്ന പ്രധാന വിമർശനം.
Post Your Comments