യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. സിനിമ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്തുകൊണ്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതുവരെ 1180 കോടി കളക്ഷൻ ആണ് ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 420 കോടിയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്. ഏപ്രിൽ 14ന് റിലീസ് ചെയ്ത ചിത്രം ആസ്വാദക മനസ് കീഴടക്കി മുന്നേറുമ്പോളാണ് പുതിയ സന്തോഷ വാർത്ത എത്തുന്നത്.
കെജിഎഫിന്റെ മൂന്നാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് കിരഗന്ദൂർ. ഒക്ടോബറിൽ കെജിഎഫ് ചാപ്റ്റർ 3യുടെ ചിത്രീകരണം തുടങ്ങുമെന്നും 2024ൽ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വിജയ്യുടെ വാക്കുകൾ:
വെറും ഒരു മൂന്നാം ഭാഗം ആയി ചിത്രം റിലീസ് ചെയ്യാനല്ല തീരുമാനം. മാർവൽ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി സൃഷ്ടിക്കാനാണ് പദ്ധതി. വ്യത്യസ്ത സിനിമകളിൽ നിന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഡോക്ടർ സ്ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അങ്ങനെ ഒരു ചിത്രം എത്തിയാൽ നമുക്ക് കൂടുതൽ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും
Post Your Comments