മലയാളികളുടെ ഇഷ്ട വെബ്സീരീസായ കരിക്കിലൂടെ സുപരിചിതയായ താരമാണ് അമേയ മാത്യു. ഭാസ്കരൻ പിള്ള ടെക്‌നോളജിസ് എന്ന ഒരു വീഡിയോയിലാണ് അമേയ അഭിനയിച്ചത്. ജയസൂര്യയുടെ ആട് 2 എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
മോഡലിംഗ് രംഗത്ത് നിന്നാണ് അമേയ സിനിമാ ലോകത്തേക്ക് എത്തിയത്.ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം ഒരു രംഗത്തിൽ മാത്രമാണ് അമേയ പ്രത്യക്ഷപ്പെട്ടത്.
സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അമേയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോളിതാ, അമേയയുടെ ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റിന് താരം നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്.
ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവച്ച് എത്തിയതായിരുന്നു താരം. സ്വിമ്മിങ് ഡ്രെസ്സിൽ ഒരു കസേരയിൽ ഇരിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം അമേയ പങ്കുവച്ചു. ഈ ചിത്രത്തിന് താഴെ ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ ‘ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കിൽ… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്‘ എന്നാണ് കമന്റിന് അമേയ മറുപടി നൽകിയത്.
താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Post Your Comments