സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യവുമായി നടന്‍ മോഹന്‍. എൺപതുകളിൽ തമിഴ് സിനിമയുടെ മിന്നും താരമായിരുന്ന മോഹന്റെ ആവശ്യം സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുകയാണ്. നീണ്ട നാളുകൾക്കു ശേഷം വിജയ് ശ്രീ ജി സംവിധാനം ചെയ്യുന്ന ഹര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ്. ഇപ്പോള്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് താരം.
സ്ത്രീകള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കാനുള്ള സ്‌പെയിനിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് മോഹന്റെ അഭ്യര്‍ത്ഥന. മോഹൻ വിജയ് ശ്രീ ജി സംവിധാനം ചെയ്യുന്ന ഹര എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരത്തിന്റെ വാക്കുകളെ പിന്താങ്ങുന്നുണ്ട്.
‘ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയ പത്ര പ്രസ്താവനയില്‍ പറയുന്നു.
ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഹര ആക്ഷൻ ചിത്രമായാണ് ഒരുക്കുന്നത്. ഖുശ്‌ബു ആണ് നായിക.
Post Your Comments