
നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ അഭിമുഖം വിവാദത്തിൽ. തന്റെ പുതിയ ചിത്രമായ ഉടലിന്റെ പ്രൊമോഷനുവേണ്ടി ധ്യാന്‍ നല്‍കിയ അഭിമുഖത്തില്‍ മി ടൂ മൂവ്മെന്‍റിനെ പരാമര്‍ശിച്ച് നടത്തിയ അഭിപ്രായപ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. മീ ടൂ മൂവ്മെന്‍റ് പണ്ട് ഉണ്ടായിരുന്നുവെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് ഒരു തമാശ പോലെ ധ്യാന്‍ പറയുന്നത്.
read also: ‘ബാക്കിയുള്ളവർ മണ്ടന്മാരാണെന്ന് കരുതരുത്, മര്യാദയ്ക്ക് സംസാരിക്കണം’: താരങ്ങൾക്കെതിരെ മോഹൻലാൽ!
‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്’- എന്നായിരുന്നു ധ്യാൻ പറഞ്ഞത്.
സമകാലിക ലോകത്ത് വലിയ ചർച്ചയാകുന്ന ഒരു വിഷയത്തെ പരിഹസിക്കുന്ന രീതിയില്‍ അവതരിപ്പിച്ച ധ്യാനിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
Post Your Comments